റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുമാലി വിശേഷങ്ങളുമായി നേപ്പാളിൽ നിന്നും ബിബിൻ ജോർജ്

May 5, 2021 - 12:50 pm

ബിബിൻ ജോർജ്, അന്നാ രേഷ്മ രാജൻ എന്നിവരെ നായികാനായകന്മാരാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുമാലി. ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ , തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൻറെ ചിത്രീകരണം നേപ്പാളിൽ പൂർത്തിയായതായി നടൻ ബിബിൻ ജോർജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

അങ്ങനെ തിരുമാലിയുടെ നേപ്പാളിലെ ഷൂട്ടിംഗ് അവസാനിച്ചു. അടരാടിയവർ, പോരാടിയവർ, യോദ്ധാക്കൾ ഞങ്ങൾ ബിബിൻ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ.

കോവിഡ് കാരണം അതിർത്തി അടച്ചതിനാൽ നേപ്പാളിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിയതിനാൽ നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് അദ്ദേഹം മത്സരിച്ച ബാലുശ്ശേരി മണ്ഡലത്തിൽ എത്താൻ ആയിരുന്നില്ല.

ബാലുശ്ശേരി മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടുകൾക്കാണ് എൽഡിഎഫ് ന്റെ സച്ചിൻദേവ് ധർമ്മജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തിയത്.

ബിബിൻ ജോർജ് പങ്കുവെച്ച ചിത്രത്തിന് താഴെ ധർമ്മജൻ ചേട്ടൻ എവിടെ , ധർമ്മജൻ എപ്പോഴാണ് തിരിച്ചു വരുന്നത് , എന്നിങ്ങനെയുള്ള കമന്റുകളുമായി നിരവധി പേരാണ് ധർമ്മജനെ അന്വേഷിക്കുന്നത് .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *