റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

May 7, 2021 - 7:11 pm

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
പാലക്കാട്ടെ വീട്ടിൽ നിന്നും 07/05/21 വ്യാഴാഴ്ച രാത്രിയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്.

സിനിമാ നിർമാണത്തിനായി എട്ടുകോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ സിനിമ പിന്നീട് നടന്നില്ല. തിരികെ നൽകാനുള്ള ഒരു കോടി രൂപ നൽകിയില്ലെന്നാണ് പരാതി. സംഭവത്തിൽ മാസങ്ങൾക്ക് മുൻപ് പൊലീസിന് പരാതി ലഭിച്ചിരുന്നു. പൊലീസ് കേസെടുത്തപ്പോൾ ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *