റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികളും ഡിസിസികളും അടിയന്തിരമായി ആരംഭിക്കണം; മാത്യു ടി തോമസ് എംഎല്‍എ

May 10, 2021 - 2:02 pm

പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികളും, ഡിസിസികളും (ഡൊമിസിലിയറി കെയര്‍ സെന്റര്‍) പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആംബുലന്‍സ് ഇല്ലാത്ത പഞ്ചായത്തുകളില്‍ സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ ആനിക്കാട് പഞ്ചായത്തില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കുന്നതിന് തിരുവല്ല ഡിവൈഎസ്പിക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തിലും വാര്‍ഡ് തല സമിതികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കും തയാറാക്കിയതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു. എംഎല്‍എ, ആര്‍ഡിഒ, തഹസില്‍ദാര്‍മാര്‍, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തിലും കോവിഡ് പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന് മേയ് 11നും 12നും അടിയന്തര യോഗങ്ങള്‍ ചേരും. അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും സമയവും: മേയ് 11 ന് രാവിലെ 10 ന് ആനിക്കാട്, 11 ന്  മല്ലപ്പള്ളി, 12 ന് പുറമറ്റം, ഉച്ചകഴിഞ്ഞ് രണ്ടിന്  കുന്നന്താനം, മൂന്നിന് കല്ലൂപ്പാറ, നാലിന് കവിയൂര്‍. മേയ് 12ന് രാവിലെ 10 ന് കുറ്റൂര്‍, 11 ന്  നെടുമ്പ്രം, 12ന് തിരുവല്ല, ഉച്ചകഴിഞ്ഞ് രണ്ടിന്  പെരിങ്ങര, മൂന്നിന് കടപ്ര, നാലിന് നിരണം.

ആനിക്കാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് എംഎല്‍എ അറിയിച്ചു. വാര്‍ഡ് തല സമിതികള്‍ സജീവമാക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കുന്നതിനും നിര്‍ദേശം നല്‍കി. തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. സുരേഷ്, ഡിഎംഒ(ആരോഗ്യം) ഡോ.എ.എല്‍.ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, തിരുവല്ല  ഡിവൈഎസ്പി, തിരുവല്ല, മല്ലപ്പള്ളി തഹസില്‍ദാര്‍മാര്‍, നഗരസഭ സെക്രട്ടറി, തിരുവല്ല നിയോജക മണ്ഡലത്തില്‍ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *