റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതാഘാതമേറ്റ സിംഹവാലന്‍ കുരങ്ങിന് രണ്ടാം ജന്മം

May 11, 2021 - 9:31 am

കളമശേരി: ശ്രീകുമാറിന്റെ സമയോചിതമായ ഇടപെടല്‍ സിംഹവാലന്‍ കുരങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി .10/5/2021 വീടിന് പുറത്തൊരു ബഹളം കേട്ടാണ് വട്ടേക്കുന്നം പാലേപ്പറമ്പില്‍ ശ്രീകുമാര്‍ വീടിന് പുറത്തിറങ്ങിയത്. ശ്രീകുമാറിന്റെ വീട്ടിലെത്തിയ സിംഹവാലന്‍ കുരങ്ങിന്റെ പരാക്രമങ്ങളായിരുന്നു ബഹളം.

ചാട്ടത്തിനിടയില്‍ ഇലക്ട്രിക്ക് ലൈനില്‍ ചാടിപ്പിടിച്ച് ഷോക്കേറ്റ് പിടയുന്നത് കണ്ട ശ്രീകുമാര്‍ ഉടനെ തന്റെ സുഹൃത്തായ കെഎസ്ഈബിയിലെ സക്കീറിനെ വിളിച്ച് ലൈന്‍ ഓഫാക്കി . തന്റെ ടെമ്പോവാനിന് മുകളില്‍ കയറിനിന്ന് സിംഹവാലന്‍ കുരങ്ങിനെ താഴെയിറക്കി പാലാരിവട്ടത്തെ മൃഗാശുപത്രിയിലെത്തിച്ചു.

ഏതാനം സമയം കഴിഞ്ഞ് ബോധം തെളിഞ്ഞ സിംഹവാലന്‍ കാണുന്നത് തന്റ‍റെ കാലിലും കഴുത്തിലും പിടിപ്പിച്ചിരിക്കുന്ന ജീവന്‍രക്ഷാ ഉപകരണങ്ങാണ്. തുടര്‍ന്ന് അക്രമാസക്ത്തനായ സിംഹവാലന്‍ ആശുപത്രിയിലെ കണ്ണില്‍ കണ്ടെല്ലാം അടിച്ചുതകര്‍ത്തു. വൈകുന്നേരമായപ്പോഴേക്കും വനം വകുപ്പുദ്യോഗസ്ഥരെത്തി കൂടുവെച്ച് പിടിച്ച അവനെ കോടനാട്ടേക്ക് കൊണ്ടുപോയി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *