റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ല പഞ്ചായത്ത് 15000 ആന്റിജൻ കിറ്റും ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യും

May 11, 2021 - 4:29 pm

‘നാടിനായി നമ്മൾ’ എന്ന ഭവന സന്ദർശന പരിപാടി എല്ലാ പഞ്ചായത്തുകളിലും

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന് ലഭ്യമായ 15,000 ആന്റിജൻ കിറ്റും മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെട്ട മുഴുവൻ ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യാനും തീരുമാനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ജില്ലാ പഞ്ചായത്തംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. ജില്ലാപഞ്ചായത്തംഗങ്ങളുടെ നിർദ്ദേശാനുസരണമാണ് ചികിത്സാ ഉപകരണങ്ങൾ നൽകുക.

മുഴുവൻ പഞ്ചായത്തുകളും ആംബുലൻസ് സൗകര്യം ഒരുക്കാനും സി.എഫ്.എൽ.ടി.സി.ക്ക് സൗകര്യമുള്ള സ്ഥലങ്ങളിൽ സി.എഫ്.എൽ.ടി.സി. ഒരുക്കാനും സബ് സെന്ററുകളിലും പി.എച്ച്. സെന്ററുകളിലും ആവശ്യമായ സ്റ്റാഫിനെ ഉറപ്പുവരുത്താനും തീരുമാനിച്ചു. ജനകീയ അടുക്കളയിലൂടെ കോവിഡ് ബാധിതരായവർക്കും നിരാലംബരായ തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം ഉറപ്പാക്കാനും നിർദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ‘നാടിനായി നമ്മൾ’ എന്ന ഭവന സന്ദർശന പരിപാടി എല്ലാ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.

ടെസ്റ്റിന് ആവശ്യമുള്ള ആന്റിജൻ കിറ്റിന്റെ ലഭ്യത ഉറപ്പാക്കണം. മഴക്കാല പൂർവരോഗ പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ ഊർജ്ജിതമാക്കാനും ജാഗ്രതാ സമിതികൾ ശക്തമാക്കാനും നിർദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും മഴക്കാലപൂർവ രോഗപ്രതിരോധത്തിനും ജില്ലയെ സജ്ജമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *