ആലപ്പുഴ: കോവിഡ് 19 ബാധിച്ചവരുടെ രോഗ തീവ്രത അനുസരിച്ചു ആശുപത്രി നിർണ്ണയിച്ചു രോഗികളെ മാറ്റണമെന്ന് നിർദ്ദേശിച്ച് ജില്ല കളക്ടർ എ. അലക്സാണ്ടർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സി.എഫ്.എൽ.റ്റി.സി. ചാർജ് ഓഫീസർമാരും നോഡൽ ഓഫീസർമാരുമായി ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം. രോഗികളെ പരിശോധിച്ച ശേഷം അവരുടെ രോഗാവസ്ഥയനുസരിച്ച് ഡോമസ്റ്റിക് കെയർ സെന്റർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ എന്നിവിടങ്ങളിലേക്ക് മാറ്റണം.
കിടക്ക, ഓക്സിജൻ എന്നിവയുടെ ലഭ്യതയും ഓക്സിജന്റെ ആവശ്യവും കൃത്യമായി പോർട്ടിൽ അപ്ഡേറ്റ് ചെയ്യാനും നിർദ്ദേശം നൽകി. ആലപ്പുഴ സബ് കളക്ടർ എസ്.ഇലക്യ, വിവിധ സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി., ഡി.സി.സി., കോവിഡ് ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
