റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് സേവനം കോവിഡ് രോഗികള്‍ക്ക് സൗജന്യം

May 12, 2021 - 8:47 pm

ഇടുക്കി: ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് സേവനങ്ങള്‍ കോവിഡ് രോഗികള്‍ക്ക് തികച്ചും സൗജന്യമാണ്. സേവനങ്ങള്‍ക്ക് പാരിതോഷികം വാങ്ങുന്നതും നല്‍കുന്നതും കുറ്റകരമാണെന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആര്‍ എം ഒ അറിയിച്ചു.

കരുതലിന്റെ  മാതൃകയായി മരിയാപുരം കുടുംബാരോഗ്യ കേന്ദ്രം

മരിയാപുരം ഗ്രാമപഞ്ചായത്തിന്റെയും മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റയും ആഭിമുഖ്യത്തില്‍ ടെലി മെഡിസിന്‍ സൗകര്യം ആരംഭിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മരിയാപുരം പഞ്ചായത്തിലെ വൃദ്ധജനങ്ങള്‍ക്കും കോവിഡ് രോഗത്തെ തുടര്‍ന്ന് ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും  ടെലി മെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്താം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ  ആളുകള്‍കള്‍ക്ക് ചികിത്സാ സൗകര്യം എത്തിക്കുവാനാണ് മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടെലി മെഡിസിന്‍ സൗകര്യം ആരംഭിച്ചതെന്ന് മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി പറഞ്ഞു. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രോഗികള്‍ക്ക് 8681834703, 9947499243, 8921407800 എന്നീ നമ്പരുകളില്‍ വാട്ട്സ്ആപ്പ് വീഡിയോ കാള്‍ വഴി ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് മരിയാപുരം കുടുബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. ദത്തന്‍ അറിയിച്ചു. ടെലിമെഡിസിന്‍ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ കുടുംബത്തില്‍ നിന്ന് ആര്‍ക്കും  ആശുപത്രിയില്‍ വന്ന്  മരുന്ന് വാങ്ങാന്‍ കഴിയില്ലെങ്കില്‍ അതിനായി വോളണ്ടിയര്‍മാരുടെ സേവനവും  ലഭ്യമാക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *