തിരുവനന്തപുരം: കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി. കൊച്ചുവേളി-മംഗളൂരു, കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
മെയ് 15 മുതൽ 31 വരെയാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാർ കുറവായതിനാലാണ് സർവീസ് നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.
