റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: ഭൂതത്താൻ കെട്ടിന്റെ ഷട്ടറുകൾ തുറന്നു

May 13, 2021 - 7:08 pm

എറണാകുളം: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻ കെട്ടിന്റെ 4 ഷട്ടറുകൾ തുറന്നു. ഒന്നാം നമ്പർ ഷട്ടർ അഞ്ച് സെന്റീമീറ്ററും എട്ടും ഒൻപതും നമ്പർ ഷട്ടറുകൾ ഒരു മീറ്ററും 15-ാം നമ്പർ ഷട്ടർ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒരു സെക്കന്റിൽ 197 ഘനമീറ്റർ വെള്ളമാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവിൽ 34.10 മീറ്ററാണ് ജലനിരപ്പ്. മഴ കൂടുതൽ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *