റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുട്ട മോഷ്ടിച്ച പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ

May 16, 2021 - 12:17 pm

ചണ്ഡിഗഢ്: ഉന്തുവണ്ടിയിൽ നിന്ന് മുട്ട മോഷ്ടിച്ച് പോക്കറ്റിലിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പഞ്ചാബിലെ ഫത്തേഹ് ഗാർഗ് സാഹിബ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ പൃഥ്പാൽ സിങ്ങിനെയാണ് അന്വേഷണവിധേയമായി 15/05/21 ശനിയാഴ്ച സസ്പൻഡ് ചെയ്തത്.

പൃഥ്പാൽ സിങ് മുട്ട മോഷ്ടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വണ്ടിയിൽ നിന്ന് മുട്ടകൾ എടുത്ത് പാന്റ്സിന്റെ പോക്കറ്റിനുള്ളിൽ സൂക്ഷിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കച്ചവടക്കാരൻ തിരിച്ചെത്തിയപ്പോൾ ഒന്നും സംഭവിച്ചില്ലെന്ന ഭാവത്തിൽ റോഡിലൂടെ വന്ന ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തി കോൺസ്റ്റബിൾ സ്ഥലംവിടുകയും ചെയ്തു.

“കച്ചവടക്കാരൻ സ്ഥലത്തില്ലാത്ത സന്ദർഭത്തിലാണ് വണ്ടിയിൽ നിന്ന് പൃഥ്പാൽ സിങ് മുട്ട മോഷ്ടിച്ചത്. പൊലീസ് യൂണിഫോമിൽ മുട്ട ഒളിപ്പിക്കുകയും ചെയ്തു. മോശം പെരുമാറ്റത്തിന് പൃഥ്പാൽ സിങ്ങിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും” പഞ്ചാബ് പൊലീസ് ട്വീറ്റ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *