റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ജില്ലയില്‍ മഴ തുടരുന്നു; ഞായറാഴ്ച നാല് വീടുകള്‍ പൂര്‍ണ്ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചു

May 17, 2021 - 2:18 pm

ഇടുക്കി: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച 4 വീടുകള്‍ പൂര്‍ണ്ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചതായാണ് കണക്കുകള്‍. ഞായറാഴ്ച ഉടുമ്പന്‍ചോല താലൂക്കില്‍ 2 വീടുകള്‍ പൂര്‍ണ്ണമായും 23 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ 14 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി.  പീരുമേട് താലൂക്കില്‍ ഒരു വീട് പൂര്‍ണ്ണമായും 42 വീടുകള്‍ ഭാഗിമായും നശിച്ചു. തൊടുപുഴ താലൂക്കില്‍ ഒരു വീട് പൂര്‍ണ്ണമായും ഏഴ് വീടുകള്‍ക്ക് ഭാഗികമായും കേടുപാടുണ്ടായി. ഇതോടെ രണ്ടു ദിവസത്തെ കണക്കുകള്‍ പ്രകാരം 21 വീടുകള്‍ പൂര്‍ണ്ണമായും 354 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. ഞായറാഴ്ച  89 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രണ്ട് ദിവസങ്ങളിലായി 294 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നാശമുണ്ടായതാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടര്‍ന്നും,  വീട് തകര്‍ന്നും ജില്ലയില്‍ 5 പേര്‍ക്ക് പരുക്കു പറ്റി. തങ്കമണി വില്ലേജില്‍ നാല് പേര്‍ക്കും,  ദേവികുളം താലൂക്കില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ക്കുമാണ് പരിക്കേറ്റത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *