റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്പുട്നിക് 5 വാക്സിന്റെ ആദ്യഡോസ് വിതരണം ആരംഭിച്ചു

May 18, 2021 - 11:26 am

ഹൈദരാബാദ്: റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്നിക് 5 വാക്സിന്റെ ആദ്യഡോസ് വിതരണം ഹൈദരാബാദില്‍ ആരംഭിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് വിതരണം ആരംഭിച്ചത്. ഇന്ന് വിശാഖപട്ടണത്തും സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യും. റഷ്യയില്‍ നിന്നും 1.5 ലക്ഷം ഡോസുകളാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അടുത്ത എട്ടു മുതല്‍ 12 മാസത്തിനുള്ളില്‍ ഇന്ത്യയിലെ 125 ദശലക്ഷം പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് അറിയിച്ചു.

കോവിഡ് വാക്സിന്‍ ഡോസ് ഒന്നിന് ജിഎസ്ടി അടക്കം 995.40 രൂപയ്ക്കായിരിക്കും വില്‍ക്കുകയെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് നേരത്തെ അറിയിച്ചിരുന്നു. ഗവണ്‍മെന്റിനും സ്വകാര്യ മേഖലയ്ക്കും ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. രാജ്യത്ത് വരും ദിവസങ്ങളില്‍ ഒറ്റ ഡോസ് മാത്രമുള്ള സ്പുട്നിക് ലൈറ്റ് വാക്സിന്റെ ഉല്‍പാദനം കൂടി ആരംഭിക്കുമെന്ന് നീതി അയോഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *