റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയുക്ത മന്ത്രി വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ

May 18, 2021 - 9:50 pm

താനൂർ: മലപ്പുറം ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായി സി.പി.എം പ്രഖ്യാപിച്ച വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ. മന്ത്രിമാരുടെ പേരുവിവരങ്ങൾ പുറത്തുവന്നതോടെ 18/05/21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അദ്ദേഹത്തി​ന്റെ തിരൂരിലെ വീട്ടിൽ മാധ്യമപ്രവർത്തകർ എത്തിയെങ്കിലും കാണാൻ സാധിച്ചില്ല.

ചൊവ്വാഴ്ച രാവിലെ മുതൽ ഫോണിൽ ബന്ധപ്പെ​​​ടാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. വൈകീട്ട് വരെ അദ്ദേഹം എവിടെയെന്ന അനിശ്ചിതത്വം തുടർന്നു. വൈകീട്ട് സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം ഇ. ജയൻ, വി. അബ്​ദുറഹ്​മാൻ ആ​ശുപ​​ത്രിയിലാണെന്ന്​ വിഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.

രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും 19/05/21 ബുധനാഴ്ച മാധ്യമപ്രവർത്തകരെ കാണുമെന്നുമാണ് വിഡിയോ സന്ദേശത്തിൽ പറയുന്നത്​.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *