റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പട്ടിക സി.പി.ഐ.എം പുറത്തുവിട്ടു

May 18, 2021 - 3:30 pm

തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലെ സി.പി.ഐ.എം മന്ത്രിമാരെ തീരുമാനിച്ചു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും നേതാക്കളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ചേര്‍ന്നാണ് 18/05/21 ചൊവ്വാഴ്ച മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭയിലെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, സജി ചെറിയാന്‍, വി. അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.

മന്ത്രിമാരുടെ പട്ടികയില്‍ കെ.കെ ശൈലജയില്ലെന്ന് വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാര്‍ട്ടി വിപ്പായാണ് കെ. കെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *