റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളം ഇറക്കുമതിയില്‍ നടത്തിയ തിരിമറിയില്‍ ഇഫ്‌കോ, ഇന്ത്യന്‍ പൊട്ടാഷ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളുടെ എംഡി മാര്‍ക്കെതിരെ സിബിഐ കേസ്‌

May 20, 2021 - 12:25 pm

ന്യൂ ഡല്‍ഹി: ഇഫ്‌കോ എംഡി യുഎസ്‌ അവസ്‌തി, ഇന്ത്യന്‍ പൊട്ടാഷ്‌ ലിമിറ്റഡ്‌ എംഡി പര്‍വിന്ദര്‍ സിംഗ്‌ ഗാഹ്‌ലൗത്‌ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. വളം ഇറക്കുമതിയിലെ തിരിമറിയിലും സബ്‌സിഡി തട്ടിപ്പിലുമാണ്‌ കേസ്‌ . ഇവരുടെ മക്കള്‍ക്കെതിരെയും കേസുണ്ട്‌.

ഇവരുടെ ഉടമസ്ഥതയില്‍ മുംബൈ,ഡല്‍ഹി, ഗുഡ്‌ഗാവ്‌ എന്നിവിടങ്ങളിലുളള 12 സ്ഥാപനങ്ങളിലും സിബിഐ റെയ്‌ഡ്‌ നടത്തി. അവസ്‌തിയുടെ വീട്ടില്‍ നിന്നും 8.80 ലക്ഷം രൂപ കണ്ടെടുത്തു. ഗാഹ്‌ ലൗത്തിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുളള 5.76 കോടി രൂപയുടെ ഫിക്‌സഡ്‌ ഡെപ്പോസിറ്റ്‌ സിബിഐ കണ്ടെത്തുകയും ചെയ്‌തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *