റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്ക്‌ ശാഖകളില്‍നിന്ന്‌ പണം പിന്‍വലിക്കുന്നതില്‍ ഇളവുമായി എസ്‌ബിഐ

May 21, 2021 - 10:29 am

മുംബൈ: കോവിഡ്‌ മഹാമാരി ബാങ്കിംഗ്‌ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ബാങ്ക്‌ ശാഖകളില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി സ്റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ രംഗത്തെത്തി. 2021 സെപ്‌തംബര്‍ 30 വരെയായിരിക്കും ഇളവുകള്‍. അക്കൗണ്ടുടമകള്‍ക്ക്‌ ഇതര ബാങ്കുശാഖകളില്‍നിന്ന്‌ പണം പിന്‍വലിക്കുന്നതിനുളള പരിധി ഉയര്‍ത്തിയതാണ്‌ പ്രധാന മാറ്റം. ഇതനുസരിച്ച അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ ചെക്ക്‌ ഉപയോഗിച്ച്‌ മറ്റ്‌ ശാഖകളില്‍ നിന്ന്‌ പണം പിന്‍വലിക്കാനുളള പരിധി 50,000 ത്തില്‍ നിന്ന്‌ ഒരുലക്ഷമാക്കി ഉയര്‍ത്തി.

ബാങ്കിലെ പിന്‍വലിക്കല്‍ ഫോറം ഉപയോഗിച്ച്‌ മറ്റുശാഖകളില്‍ നിന്ന്‌ പിന്‍വലിക്കാനുളള പരിധി 5,000 രൂപയില്‍ നിന്ന്‌ 25,000രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മറ്റുശാഖകളില്‍ നിന്ന്‌ തേര്‍ഡ്‌ പാര്‍ട്ടികള്‍ക്ക്‌ പണം പിന്‍വലിക്കുന്നതിന്‌ അനുമി നല്‍കിയതാണ്‌ മറ്റൊരു നേട്ടം. പരമാവധി 50,000രൂപയാണ്‌ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ കഴിയുന്നത്‌. നേരത്തെ തേര്‍ഡ്‌ പാര്‍ട്ടികള്‍ക്ക്‌ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച്‌ രേഖകള്‍ക്കൊപ്പം സൂക്ഷിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *