റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

മുംബൈ ബാര്‍ജ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി: മൂന്ന് പേരേ കൂടെ കണ്ടെത്താനുണ്ട്

May 22, 2021 - 12:09 pm

മുംബൈ: മുംബൈ എണ്ണപ്പാടത്തു ടൗട്ടേ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി മൂന്നു മലയാളികളുടെ കൂടി മരണം 21/05/21 വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെയാണിത്. ഇനിയും കണ്ടെത്താനുള്ള 24 പേരില്‍ മൂന്ന് മലയാളികള്‍ കൂടെയുണ്ടെന്നാണ് വിവരം. കൊല്ലം ശക്തികുളങ്ങര പുത്തന്‍തുരുത്ത് ഡാനി ഡെയ്ലില്‍ ആന്റണി എഡ്വിന്‍ (27), വയനാട് മൂെപ്പെനാട് വടുവന്‍ചാല്‍ കല്ലുകെണി മേലേവെള്ളേരി സുധാകരന്റെ മകന്‍ സുമേഷ് (36), വടക്കാഞ്ചേരി പുതുരുത്തി നെയ്യംപടി മുനാപ്പി വീട്ടില്‍ തങ്കപ്പന്റെ മകന്‍ അര്‍ജുന്‍ (38) എന്നിവരുടെ മരണവിവരമാണ് ഇന്നലെ ലഭിച്ചത്. കല്‍പ്പറ്റ സ്വദേശി ജോമിഷ് ജോസഫ് (35), കോട്ടയം ചിറക്കടവ് സ്വദേശി സസിന്‍ ഇസ്മയില്‍ (29) എന്നിവര്‍ മരിച്ചതായി വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. ഒ.എന്‍.ജി.സിയുടെ കരാര്‍ സ്ഥാപനമായ അഫ്കോണ്‍സിന്റെ പി-305 ബാര്‍ജ് കഴിഞ്ഞ 17-നാണു മുംബൈ തീരത്തുനിന്ന് 35 നോട്ടിക്കല്‍ െമെല്‍ അകലെ കടലില്‍ മുങ്ങിയത്. ഇതിലുണ്ടായിരുന്ന 186 പേരെ നാവികസേനയും തീരരക്ഷാസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. 51 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 24 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇതില്‍ മൂന്നു പേര്‍ മലയാളികളാണെന്നു സൂചനയുണ്ട്. സസിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക് കമ്പനിയിലെ എന്‍ജിനീയറായിരുന്നു സുമേഷ്. ദൃശ്യയാണു ഭാര്യ. മാതാവ്: ദേവയാനി. സഹോദരന്‍: സുഭാഷ്. നാലു വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്തിരുന്ന ആന്റണി രണ്ടു വര്‍ഷം മുമ്പാണ് അഫ്കോണ്‍സില്‍ ചേര്‍ന്നത്. മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ്. അവിവാഹിതനാണ്. ഒ.എന്‍.ജി.സി. ജീവനക്കാരനായ അര്‍ജുന്‍ ആറുമാസം മുമ്പാണ് നാട്ടില്‍ വന്നുപോയത്. വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ. ആലപ്പുഴ സ്വദേശിനിയായ ഭാര്യ ആരതി കൊല്‍ക്കത്തയില്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥയാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *