റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പോസിറ്റിവിറ്റി നിരക്ക് 4.76% എത്തിച്ച് ഡല്‍ഹി: ആശ്വാസത്തില്‍ തലസ്ഥാന നഗരി

May 22, 2021 - 12:50 pm

ന്യൂഡല്‍ഹി: ഒറ്റദിവസം രേഖപ്പെടുത്തുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍.) 4.76% എത്തിച്ച് തലസ്ഥാന നഗരി. ഏപ്രില്‍ നാലിനു ശേഷം രാജ്യതലസ്ഥാനത്ത് ആദ്യമായാണ് ടി.പി.ആര്‍. ഇത്രയും താഴുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിനു താഴെ വരുന്ന മേഖലകള്‍ സുരക്ഷിത മേഖലയാണെന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ 4000 താഴെ എത്തുന്നത്. ആകെ രോഗികളുടെ എണ്ണം 36,000 നിന്നു 35,683 ആയി കുറഞ്ഞു.ഏപ്രില്‍ 11 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. രോഗമുക്തി നിരക്ക് 95.85 % ആണ്. മരണനിരക്ക് 1.62 ശതമാവനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതു 3,009 കേസുകള്‍ മാത്രം. 252 മരണങ്ങളും സ്ഥിരീകരിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *