റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ജില്ലയിൽ 1616 കോവിഡ് കിടക്കകൾ ഒഴിവ്

May 22, 2021 - 8:03 pm

സി.എഫ്.എൽ.ടി.സികളിൽ 77 ശതമാനം കിടക്കകൾ ഒഴിവ്

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,388 കിടക്കകളിൽ 1,616 എണ്ണം ഒഴിവുണ്ട്. 70 ഐ. സി.യു കിടക്കകളും 29 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 473 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 510 കിടക്കകൾ, 22 ഐ.സി.യു, 28 വെന്റിലേറ്റർ, 264 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്.

13 സി.എഫ്.എൽ.ടി.സികളിലായി 77 ശതമാനം കിടക്കകൾ ഒഴിവുണ്ട്. ആകെയുള്ള 1,610 കിടക്കകളിൽ 1,239 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 324 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,522 കിടക്കകളിൽ 1,835 എണ്ണം ഒഴിവുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *