റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: സ്‌ക്വാഡ് പരിശോധന: 49 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

May 23, 2021 - 1:54 pm

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ എസ്.ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ ചടയമംഗലം, കൊട്ടാരക്കര, നെടുവത്തൂര്‍, പുത്തൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 134 കേസുകള്‍ക്ക് താക്കീത് നല്‍കി. 37 എണ്ണത്തിന് പിഴയീടാക്കി.

കരുനാഗപ്പള്ളിയിലെ ആലപ്പാട്, ക്ലാപ്പന, കെ.എസ് പുരം, നീണ്ടകര, ഓച്ചിറ, തഴവ, തേവലക്കര പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോവിഡ് മാനദണ്ഡലംഘനം കണ്ടെത്തിയ 78 കേസുകളില്‍ താക്കീത് നല്‍കി. 12 കേസുകളില്‍ പിഴയീടാക്കി.

പത്തനാപുരത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജി ബേബിയുടെ നേതൃത്വത്തില്‍ പത്തനാപുരം ടൗണില്‍ നടത്തിയ പരിശോധനയില്‍ എട്ട് കേസുകള്‍ക്ക് താക്കീത് നല്‍കി. പുനലൂരിലെ കരവാളൂര്‍, വെഞ്ചേമ്പ്, തടിക്കാട്, മാത്ര ഭാഗങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അസീനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി. കൊല്ലത്ത് തൃക്കോവില്‍വട്ടം, കൊട്ടിയം, കണ്ണനല്ലൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *