റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാ​ർ​ജ്​ മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മല‍യാളികളുടെ എണ്ണം ഏഴായി

May 23, 2021 - 3:37 pm

മും​ബൈ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ൽ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട് ബാ​ർ​ജ്​ മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മല‍യാളികളുടെ എണ്ണം ഏഴായി. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്.

പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി ആന്റണി എഡ് വിൻ, തൃശൂർ സ്വദേശി അർജുൻ മുനപ്പി, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായിൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ച മറ്റ് മലയാളികൾ.

ബാ​ർ​ജ്​ ദുരന്തത്തിൽ മ​രിച്ച 11 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കാണാതായ ആറു പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *