റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അബുദാബി പുസ്‌തകോത്സവത്തിന്‌ തിരിതെളിഞ്ഞു

May 25, 2021 - 11:18 am

അബുദബി: നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന അബുദാബി എക്‌സിബിഷന്‍ അന്താരാഷ്ട പുസ്‌തകോത്സവത്തിന്‌ തിരിതെളിഞ്ഞു. മെയ്‌ 29 വരെ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം അബുദാബി എക്‌സിക്യൂട്ടീവ്‌ ഓഫീസ്‌ ചെയര്‍മാന്‍ ഷെയ്‌ക്ക്‌ ഖാലിദ്‌ ബിന്‍ മുഹമ്മദ്‌ സായിദ്‌ അല്‍ സഹ്യാന്‍ നിര്‍വഹിച്ചു. 46 രാജ്യങ്ങളില്‍ നിന്നുളള 800 പ്രദര്‍ശകരാണ്‌ പങ്കെടുക്കുന്നത്‌. പുസ്‌തക മേളയില്‍ ജര്‍മനിയാണ്‌ ഇത്തവണത്തെ അതിഥി രാജ്യം.

യാത്രാ വിലക്കുളളതിനാല്‍ ഇന്ത്യയില്‍ നിന്നുളള പ്രസാധകര്‍ക്ക്‌ ഇത്തവണ പങ്കെടുക്കാനായിട്ടില്ല. ഹൈബ്രീഡ്‌ മാതൃകയിലാരംഭിച്ച അബുദാബി രാജ്യാന്തര പുസ്‌തകോത്സവത്തിന്റെ പകുതിയിലേറെയും പരിപാടികള്‍ വെര്‍ച്വലായിട്ടാണ്‌ നടക്കുന്നത്‌. ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറികള്‍ക്കായി 60 ലക്ഷം ദിര്‍ഹത്തിന്റെ പുസ്‌തകങ്ങള്‍ വാങ്ങാന്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്‌ക്ക മുഹമ്മദ്‌ ബിന്‍സായിദ്‌ അല്‍ സഹ്യാന്‍ ഉത്തരവിട്ടു. ഇത്‌ സര്‍ക്കാര്‍ ലൈബ്രറികള്‍ക്ക്‌ നല്‍കും .

മേളയില്‍ പ്രദര്‍ശിപ്പിച്ച 5 ലക്ഷം പുസ്‌തകങ്ങളില്‍ നിന്നാണ്‌ ലൈബ്രറിയിലേക്കാവശ്യമായവ തെരഞ്ഞെടുക്കുന്നത്‌. അതുകൊണ്ടുതന്നെ മിക്ക പ്രസാധകര്‍ക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും. മേളയിലേക്ക്‌ 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ്‌ ഫലവുമായി വരുന്നവര്‍ക്ക്‌ മാത്രണാണ്‌ പ്രവേശനമുണ്ടാവുക. കൂടാതെ www.adbookfair.com എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ രജിസറ്റര്‍ ചെയ്യണം. ഞായര്‍ മുതല്‍ ശനിവരെ രാവിലെ 9 മുതല്‍ 10 വരെയും വെളളിയാഴ്‌ച വൈകിട്ട്‌ നാലുമുതല്‍ 10 വരെയുമാണ്‌ പുസ്‌തകമേള നടക്കുന്നത്‌. അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്റന്‍ഡുമായ ഷെയ്‌ക്ക്‌ മുഹമ്മദ്‌ ബിന്‍സായിദ്‌ അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി സാസംസ്‌കാരിക ടുറിസം വകുപ്പിന്‌ കീഴിലുളള അറബിക്‌ ഭാഷാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ്‌ പുസ്‌തകോത്സവം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *