റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവെ വിടുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

May 26, 2021 - 11:43 am

ടൂറിന്‍: കരാര്‍ കാലാവധി അവസാനിക്കുന്നതോടെ യുവെ വിടുകയാണെന്ന് പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.ഇന്‍സ്റ്റഗ്രാമിലാണു അദ്ദേഹം ഇക്കാര്യം പോസ്റ്റ് ചെയ്തത്. ക്രിസ്റ്റിയാനോയുടെ കരാര്‍ കാലാവധി അവസാനിക്കാന്‍ 12 മാസങ്ങളുണ്ട്. 36 വയസുകാരനായ ക്രിസ്റ്റിയാനോയെ തേടി പഴയ ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയാലും രംഗത്തുണ്ട്. പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരി എ എന്നീ ലീഗുകളില്‍ ടോപ് സ്‌കോററായ ഏകതാരമാണ് ക്രിസ്റ്റിയാനോ. നാലാം സ്ഥാനത്തു ഫിനിഷ് ചെയ്ത യുവന്റസ് കിരീടം കൈവിട്ടെങ്കിലും 29 ഗോളുകളുമായി താരം ടോപ് സ്‌കോററായി. യുവെയുടെ ഒന്‍പത് വര്‍ഷത്തെ ആധിപത്യം അവസാനിപ്പിച്ച് ഇന്റര്‍ മിലാനാണു കിരീടം നേടിയത്.സീരി എയില്‍ സൂപ്പര്‍ താരത്തിന്റെ മൂന്നാം സീസണാണു കഴിഞ്ഞത്. 2018-19 സീസണില്‍ 21 ഗോളുകളടിച്ചു. ടോപ് സ്‌കോററായ ഫാബിയോ ക്വാഗ്ലിയാറെലുമായി അഞ്ച് ഗോളിന്റെ വ്യത്യാസമുണ്ടായിരുന്നു. അടുത്ത സീസണില്‍ 31 മോളുകളടിച്ചു. സിറോ ഇമ്മൊബൈലുമായി കടുത്ത പോരാട്ടമുണ്ടായി. 2019, 2020 സീസണുകളിലെ മികച്ച താരവുമായി. സീരി എയില്‍ ആകെ 97 മത്‌സരങ്ങളില്‍നിന്ന് 81 ഗോളുകളടിക്കാനായി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി കളിച്ചുകൊണ്ടിരിക്കേ 200708 സീസണില്‍ 31 ഗോളുകളടിച്ച് ടോപ് സ്‌കോററായി. അതേ സീസണിലെ ലോക ഫുട്‌ബോളറുമായി. 2009 ല്‍ റയാലില്‍ എത്തും മുമ്പ് യുണൈറ്റഡിനു വേണ്ടി 292 കളികളില്‍നിന്നു 118 ഗോളുകളടിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *