അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുത്

May 26, 2021 - 1:51 pm

മലപ്പുറം: കോവിഡിന്റെ ലക്ഷണങ്ങളായ ജലദോഷം, പനി, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാര്‍. കെ നിര്‍ദേശം നല്‍കി. ഈ നിര്‍ദ്ദേശം പാലിക്കാത്ത  ജില്ലയിലെ എല്ലാ ചില്ലറ ഔഷധ വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി  സ്വീകരിക്കും. ജില്ലയില്‍ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പന നടത്തുന്നുണ്ടോ എന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. സ്ഥാപനങ്ങളില്‍ പരിശോധന  ശക്തമാക്കുമെന്നും ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍  ഡോ. നിഷിത് എം.സി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *