റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംജിഎം സ്‌റ്റുഡിയോ ആമസോണ്‍ വിലക്കുവാങ്ങി

May 27, 2021 - 10:47 am

പ്രമുഖ ഹോളിവുഡ്‌ സ്‌റ്റുഡിയോ ആയ എംജിഎം സ്‌റ്റുഡിയോ ആമസോണ്‍ വിലക്കുവാങ്ങി. 8.45 ബില്യണ്‍ ഡോളറിനാണ്‌ ആമസോണ്‍ വാങ്ങിയത്‌.ഇതോടെ എംജിഎം ന്റെ സിനമകളും സീരീസുകളും ആമസോണിന്‌ സ്വന്തമാകും . നിലവില്‍ എംജിഎമ്മിന്റെ പ്രൊഡക്ഷനുകള്‍ നെറ്റ്‌ഫ്‌ളിക്‌സ്‌,ഡിസ്‌നി ഹോട്ട്‌സ്‌റ്റാര്‍, തുടങ്ങിയ സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ ഫോമുകളിലായി പരന്നുകിടക്കുകയാണ്‌

1924 ലാണ്‌ എംജിഎം അഥവാ മെട്രോഗോള്‍ഡന്‍ മേയര്‍ സ്ഥാപിതമാവുന്നത്‌. ടോം ആന്‍ഡ്‌ ജെറി കാര്‍ട്ടൂണ്‍ പരമ്പരകളാണ്‌ പലര്‍ക്കും എംജിഎം എന്നുകേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌. എന്നാല്‍ ജയിംസ്‌ ബോണ്ട്‌ ചിത്രങ്ങളടക്കം 4000ത്തോളം സിനിമകളും 17000ത്തോളം ടെലിവിഷന്‍ ഷോകളുമാണ്‌ എംജിഎമ്മിനുളളത്‌. 17 ആംഗ്രിമെന്‍, റോക്കി, റേജിംഗ്‌ ബുള്‍,ഹോബിറ്റ്‌,സൈലന്‍സ്‌ ഓഫ്‌ ലാംപ്‌സ്‌, ദി പിങ്ക്‌ പാന്തര്‍ തുടങ്ങി സിനിമാ ക്ലാസിക്കുകളൊക്കെ എംജിഎമ്മിന്‌ സ്വന്തമാണ്‌. വൈക്കിംഗ്‌സ്‌, ഫാര്‍ഗോ തുടങ്ങിയ സീരിസുകളും എംജിഎം തന്നെ നിര്‍മ്മിച്ചതാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *