റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാട്സ് ആപ്പിന് ആശങ്ക വേണ്ട; ഐ ടി നിയമങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്

May 27, 2021 - 6:49 pm

ന്യൂഡൽഹി: സോഷ്യൽ മീഡിയയ്ക്കുള്ള കേന്ദ്രത്തിന്റെ പുതിയ നയങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ചട്ടങ്ങൾ സോഷ്യൽ മീഡിയ ദുരുപയോഗം തടയാനാണെന്നും സർക്കാർ സ്വകാര്യത മാനിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനയങ്ങൾക്കെതിരെ വാട്സ് ആപ് ദില്ലി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് 27/05/21 വ്യാഴാഴ്ച മന്ത്രിയുടെ വിശദീകരണം.

സ്വകാര്യതയുടെ അവകാശം സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. വാട്ട്‌സ്ആപ്പിന്റെ സാധാരണ ഉപയോക്താക്കൾ പുതിയ നിയമങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. ചട്ടങ്ങളിൽ പരാമർശിച്ചിരിക്കുന്ന നിർദ്ദിഷ്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന സന്ദേശം ആരാണ് ആരംഭിച്ചതെന്ന് കണ്ടെത്തുക എന്നതാണ് നിയമത്തിന്റെ മുഴുവൻ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പരമാധികാരം, സമഗ്രത, സുരക്ഷ, പൊതു ക്രമം, ബലാത്സംഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനുമാണ് സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള വിമർശനങ്ങളെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍നിര്‍ദേശങ്ങൾ സ്വകാര്യത ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാട്സ്ആപ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ നിയമം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നും തെറ്റായ കാര്യങ്ങൾ ചെയ്യുന്ന ഉപഭോക്താവിന്റെ വിവരം മാത്രം നൽകാനാണ് പുതിയ നിയമം ആവശ്യപ്പെടുന്നതെങ്കിലും ഇത് പ്രായോഗികമല്ലെന്നും വാട്സ് ആപ്പ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *