റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സത്യപ്രതിജ്ഞാദിവസം ഹാജരാകാതിരുന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു

May 29, 2021 - 11:34 am

തിരുവനന്തപുരം: ആരോഗ്യകാരണങ്ങളാല്‍ സത്യപ്രതിജ്ഞാദിവസം ഹാജരാകാതിരുന്ന മന്ത്രി വി. അബ്ദുറഹ്മാനും, നെന്മാറയില്‍ നിന്നുളള സിപിഎം അംഗം കെ ബാബുവും 2021 മെയ്‌ 28ന്‌ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്‌തു. സഭാ സമ്മേളനം ആരംഭിക്കുന്നതിന്‌ മുമ്പായി ചോമ്പറില്‍ സ്‌പീക്കറുടെ മുമ്പിലായിരുന്നു. സത്യ പ്രതിജ്ഞ. മന്ത്രിയുടേത്‌ ദൈവനാമത്തിലുളളതും , ബാബുവിന്റേത് സഗൗരവ പ്രതിജ്ഞയുമായിരുന്നു.

.ദേവികുളം അംഗം എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നേക്കും. തമിഴില്‍ സത്യപ്രതിജ്ഞ ചെയ്‌ത അദ്ദേഹം സഗൗരവം എന്നര്‍ത്ഥം വരുന്ന തമിഴ്‌ പദംഉപയോഗിക്കാതിരുന്നതാണ്‌ കാരണം. രാജയുടെ സത്യപ്രതിജ്ഞയില്‍ പോരായ്‌മയുണ്ടോയെന്നത്‌ നിയമ വകുപ്പിന്റെ പരിശോധനയിലാണ്‌ . അവരുടെ റിപ്പോര്‍ട്ട ലഭിച്ചശേഷമാവും അന്തിമ തീരുമാനം.

വടകര അംഗം കെകെ രമ സത്യപ്രതിജ്ഞാ ദിവസം ഭര്‍ത്താവ്‌ ടിപി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്‌ജ്‌ ധരിച്ചെത്തിയതും തര്‍ക്കവിഷയമാണെങ്കിലും സത്യ പ്രതിജ്ഞക്ക്‌ അപാകതയില്ല. ചട്ടലംഘന വിഷയമാണ്‌ ഉയര്‍ത്തിക്കാട്ടുന്നത്‌. പ്രത്യേത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന്‌ ചട്ടമുണ്ട്‌. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പരിശോധനക്കുശേഷമായിരിക്കും തീരുമാനത്തിലെത്തുക.സഭയിലെ പ്രിവിലേജസ്‌ ആന്റ് എത്തിക്‌സ്‌ സമിതിയുടെ പരിശോധനക്കും വിട്ടേക്കാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *