റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ കൊടിക്കുന്നില്‍ സുരേഷ്‌

May 31, 2021 - 10:23 am

ന്യൂഡല്‍ഹി: കെപിസിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാന്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം. കെ. സുധാകരനെ വേണ്ടെന്നാണ്‌ എ,ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുളളത്‌. തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക്‌ ചവാന്‍ സമിതിക്കുമുന്നിലും ഗ്രൂപ്പുകള്‍ ഇക്കാര്യം വ്യക്തമാക്കി.

അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ ദളിത്‌ വിഭാഗത്തില്‍ നിന്ന്‌ ഒരാള്‍ വരുന്നത്‌ കോണ്‍ഗ്രസിന്റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ്‌ ഗ്രൂപ്പുകള്‍ വാദിക്കുന്നത്‌. പലതവണ അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ പരിഗണിച്ചശേഷം തഴഞ്ഞ തന്നെ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട്‌ അദ്ദേഹം രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *