ഡെറാഡൂണ്‍: എവറസ്റ്റിനെ ഇന്ത്യക്കാര്‍ മൗണ്ട് സിക്ദാര്‍ എന്ന് വിളിക്കേണ്ട സമയം അതിക്രമിച്ചതായി ഹിമാലയന്‍ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എച്ച്എംഐ) പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ ജയ് കിഷന്‍. ആദ്യ എവറസ്റ്റ് കയറ്റത്തിന്റെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനും എവറസ്റ്റിന്റെ ഉയരം കണക്കാക്കിയ ആദ്യ വ്യക്തിയുമാണ് രാധനാഥ് സിക്ദാര്‍. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവസരം മുതലാക്കി അന്നത്തെ സര്‍വേയര്‍ ജനറലായിരുന്ന ജോര്‍ജ്ജ് എവറസ്റ്റിന്റെ പേരാണ് പര്‍വതത്തിന് നല്‍കിയത്. അത് മാറേണ്ട കാലം കഴിഞ്ഞു.ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വത ശിഖരം എവറസ്റ്റ് ആണെന്ന് ആദ്യമായി കണ്ടെത്തിയതും സികദാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വ്വേയുടെ ശാസ്ത്രീയമേഖലയ്ക്ക് എവറെസ്റ്റ് കൊടുമുടിയുടെ ഉയരം നിര്‍ണ്ണയിക്കുന്നതുള്‍പ്പെടെ അനന്യമായ സംഭാവനകള്‍ ചെയ്തു സിക്ദര്‍. പക്ഷേ അദ്ദേഹത്തിനര്‍ഹമായ അംഗീകാരം കൊടുക്കുവാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായില്ല. അന്നുവരെ ‘കെ15’ എന്നറിയപ്പെട്ടിരുന്ന കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന് സിക്ദറാണ് അന്നത്തെ സര്‍വ്വേ ജനറലായ ആന്‍ഡ്രൂ വോവിനെ അറിയിക്കുന്നത്. എന്നാല്‍ ആ കൊടുമുടിക്ക് എവറെസ്റ്റിന്റെ പേരിടാമെന്നാണ് സര്‍ക്കാരിനോട് വോ ശുപാര്‍ശ ചെയ്തത്- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
