റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് ഇമ്രാന്‍ ഖാന്‍

May 31, 2021 - 12:15 pm

ഇസ്ലാമാബാദ്: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിച്ചാല്‍ മാത്രമെ ഇനി ഇന്ത്യയുമായി ചര്‍ച്ച നടത്തുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അല്ലാതെയുള്ള ചര്‍ച്ച കശ്മീരികളോട് മുഖം തിരിക്കുന്നതിന് തുല്യമാണെന്നും ജനങ്ങളുമായുള്ള തത്സമയ ചോദ്യോത്തര വേളയില്‍ ഖാന്‍ പറഞ്ഞു. 2019 ഓഗസ്റ്റ് 5 ന് ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പിന്‍വലിച്ചാല്‍ തീര്‍ച്ചയായും ഇന്ത്യയുമായി ചര്‍ച്ച നടത്താം- എന്നുമായിരുന്നു ഇമ്രാന്റെ മറുപടി.അതേ സമയം ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ പുറമെ നിന്ന് ആരും ഇടപെടേണ്ടെന്നും സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തിന് കഴിവുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു. ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി . ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്താനാണെന്നും ഇന്ത്യ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *