റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അദ്ധ്യാപക തസ്‌തികകള്‍ ഒഴിച്ചിടുന്നതിനുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ എന്‍.ടി.യു

May 31, 2021 - 10:01 am

തിരുവനന്തപുരം: ആയിരക്കണക്കിന്‌ അദ്ധ്യാപക തസ്‌തികകള്‍ ഒഴിച്ചിട്ട്‌ അദ്ധ്യയന വര്‍ഷം ആരംഭിക്കാനുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ എന്‍ടിയു ആവശ്യപ്പെട്ടു. . പതിനായിരത്തോളം അദ്ധ്യാപക തസ്‌തിതകളും രണ്ടായിരത്തോളം പ്രഥമാദ്ധ്യാപക തസ്‌തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ എന്‍.ടിയു പ്രസിഡന്റ് പിഎസ്‌ ഗോപകുമാര്‍ പറഞ്ഞു.

2021 ജനുവരി മുതല്‍ പിഎസ്‌.സി നിയമന ശുപാര്‍ശയും നിയമന ഉത്തരവും ലഭിച്ച 1362 ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അദ്ധ്യയന വര്‍ഷാരംഭത്തിലും നിയമനം നല്‍കില്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. വിദ്യാലയങ്ങള്‍ തുറന്ന്‌ റെഗുലർ ക്ലാസുകള്‍ ആരംഭിച്ചില്ലെന്ന കാരണം പറഞ്ഞാണ്‌ പ്രൈമറിമുതല്‍ ഹയര്‍ സെക്കന്ററി വരെയുളള അദ്ധ്യാപക നിയമനം നിഷേധിക്കുന്നത്‌. തസ്‌തിക നിര്‍ണയം നടത്തിയിട്ടില്ലെന്ന കാരണത്താല്‍ എയ്‌ഡഡ്‌ സ്‌കൂളിലെ അദ്ധ്യാപക നിയമനങ്ങളും അംഗീകരിച്ചിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *