കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ക്വാറി ക്രഷര്‍ ഉടമകള്‍ മെഡിക്കല്‍ കോളജിലേക്ക് വെന്റിലേറ്ററുകള്‍ നല്‍കി. സുകുമാരന്‍ പവ്വര്‍സ്റ്റോണ്‍ പ്രോഡക്ട്‌സ്, അബൂബക്കര്‍ പാലക്കല്‍ ഗ്രനൈറ്റ്, ചേലുപാറ ഗ്രനൈറ്റ്, പോബ്‌സ് റോക്ക് പ്രോഡക്ട്‌സ് എന്നീ സ്ഥാപനങ്ങള്‍ ഓരോന്ന് വീതവും ജോജി ക്വാറി, മര്‍വഗ്രാനൈറ്റ്, പിലാശേരി ക്വാറി എന്നിവര്‍ ചേര്‍ന്ന് ഒരു വെന്റിലേറ്ററടക്കം അഞ്ച് വെന്റിലേറ്ററുകളാണ് നല്‍കിയത്. ജില്ലാ കലക്ടര്‍ സാംബശിവ റാവു ഏറ്റുവാങ്ങി.
ചടങ്ങില്‍ കെ.ക്യു.സി.എ ജില്ലാ സെക്രട്ടറി കെ.പി ഷാജി, ജില്ലാ കമ്മിറ്റി അംഗം സുകുമാരന്‍, പാലക്കല്‍ അബൂബക്കര്‍,പോപ്‌സണ്‍ ഗ്രൂപ്പ് മാനേജര്‍ രമേശന്‍, ഖാലിദ് ഹാജി, മര്‍വ അബ്ദുറഹിമാന്‍, ജോജി എന്നിവര്‍ സംബന്ധിച്ചു.
