മോഹൻലാൽ കുഞ്ഞാലിമരയ്ക്കാരായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്ക്കാരം ഷോലെ എന്ന ചിത്രമൊരുക്കിയ രമേശ് സിപ്പിക്കും ലോറൻസ് ഓഫ് അറേബ്യ അടക്കം ബിഗ് ക്യാൻവാസ് ചിത്രങ്ങളൊരുക്കിയ ബ്രിട്ടീഷ് സംവിധായകൻ ഡയറക്ടർ ഡേവിഡ് ലീനിനും സമർപ്പിക്കുന്നു എന്ന് സംവിധായകൻ പ്രിയദർശൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. വലിയ ഫ്രെയിമുകൾ എങ്ങനെ ചിത്രീകരിക്കാം എന്ന് എന്നെ പഠിപ്പിച്ച മാസ്റ്റർ കൂടിയാണ് ഡേവിഡ് ലീനിൻ.
മലയാളത്തിലെ ആദ്യത്തെ ആയിരം കോടി ബജറ്റ് ചിത്രമായിരുന്നു മരയ്ക്കാറിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽഷെട്ടി, മഞ്ജുവാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽലൻ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
മികച്ച ചിത്രത്തിനൊപ്പം തന്നെ വസ്ത്രാലങ്കാരത്തിലും സ്പെഷ്യൽ എഫക്ട്സിനുമുളള പുരസ്ക്കാരവും മരക്കാറിന് ലഭിച്ചിരുന്നു. ഇതിൽ സ്പെഷ്യൽ എഫക്ട്സിന്റെ മേൽനോട്ടം നിർവഹിച്ചിരുന്നത് പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ തന്നെയായിരുന്നു.
തിരക്കഥ പ്രിയദർശൻ, അനി ഐ വി ശശി, പ്രൊഡക്ഷൻ ഡിസൈനർ ആർ ഛായാഗ്രഹണം തിരു, എഡിറ്റിംഗ് അയ്യപ്പൻ നായർ എം എസ്, സംഘട്ടനം ത്യാഗരാജൻ, കസു നെഡ, ചമയം പട്ടണം റഷീദ് എന്നിവർ നിർവഹിക്കുന്നു.
