റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മഴക്കാലപൂര്‍വ ശുചീകരണം നടത്തി

June 1, 2021 - 7:47 pm

പത്തനംതിട്ട: മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുക ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ജില്ലാപോലീസ് ആസ്ഥാനം, എ.ആര്‍ ക്യാമ്പ് എന്നിവയുടെ പരിസരങ്ങളാണ് വൃത്തിയാക്കിയത്.  കോവിഡ് മഹാമാരിയുടെയും കടന്നുവരുന്ന കാലാവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് പരിസരശുചീകരണം നടത്തണമെന്ന നിര്‍ദേശത്തേതുടര്‍ന്നാണ് നടപടി. 

മനുഷ്യജീവനുകളുടെ രക്ഷയ്ക്കും ആരോഗ്യപൂര്‍ണമായ ജീവിതത്തിനും ശുചിത്വം പ്രധാനമാണെന്നും പോലീസ് ഇക്കാര്യത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു. ജില്ലാ പോലീസ് ആസ്ഥാനവും പരിസരവും വിവിധ യൂണിറ്റുകളിലെ പോലീസുദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍ ജീവനക്കാരും ചേര്‍ന്ന് വൃത്തിയാക്കി. എ.ആര്‍ ക്യാമ്പും പരിസരവും ക്യാമ്പിലെ പോലീസുദ്യോഗസ്ഥര്‍ ശുചീകരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *