റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടപ്പുരോഗിയായ മകന്‌ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി മാതാപിതാക്കള്‍. പിന്നാലെ മകന്റെ മരണവും

June 2, 2021 - 9:20 am

തിരുപ്പതി: കിടപ്പുരോഗിയായ മകന്‌ ദയാവധത്തിന്‌ അപേക്ഷയുമായി മാതാപിതാക്കള്‍ കോടതിയിലെത്തിയതിന്‌ പിന്നാലെ 10 വയസുകാരന്‍ കോടതി പരിസരത്തുവച്ചുതന്നെ മരിച്ചു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ്‌ സംഭവം. നാലുവര്‍ഷം മുമ്പ്‌ വീടിന്റെ ടെറസില്‍ നിന്ന വീണ് കുട്ടിയുടെ തലക്കേറ്റ പരിക്കിനെ തുടര്‍ന്ന്‌ ശരീരം തളര്‍ന്നുപോയിരുന്നു. കുട്ടിയുടെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതുവഴി മാതാപിതാക്കള്‍ കടത്തിലായി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ കൊണ്ട്‌ കുട്ടിയുടെ ആരോഗ്യ നിലയില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടാവാത്ത പാശ്ചാത്തലത്തിലാണ്‌ നിര്‍ധനരായ കുടുംബം ദയാവധത്തിന്‌ അപേക്ഷയുമായി എത്തിയത്‌. ഇതിന്റെ ഭാഗമായി കോടതിയിലെത്തിയപ്പോഴാണ്‌ മരണം സംഭവിച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *