റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഐഎസ്‌എഫിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം

June 4, 2021 - 2:41 pm

കട്ടപ്പന : എഐഎസ്‌എഫിന്റെ നേതൃത്വത്തില്‍ നടന്ന പഠനോപകരണ ചലഞ്ചിലേക്ക്‌ വിവിധ യൂണിറ്റുകളില്‍ നിന്ന്‌ ശേഖരിച്ച പഠനോപകരണങ്ങളുടെ വിതരണോദഘാടനം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ നിര്‍വഹിച്ചു. എഐഎസ്‌എഫ്‌ ജില്ലാ സെക്രട്ടറി ആനന്ദ്‌ വിളയിലിന്‌ അദ്ദേഹം പഠനോപകരണങ്ങള്‍ കൈമാറി. നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്‌.

കട്ടപ്പന മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റി സെക്രട്ടറി വി.ആര്‍ ശശി അദ്ധ്യക്ഷനായിരുന്നു. കട്ടപ്പന സൗത്ത്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജന്‍കുട്ടി മുതുകുളം, നോര്‍ത്ത്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെഎന്‍ കുമാരന്‍, കിസാന്‍സഭ ജില്ലാ സെക്രട്ടറി ടിസികുര്യന്‍, എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി അഡ്വ. വിഎസ്‌ അഭിലാഷ്‌, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മിനി നന്ദകുമാര്‍, കെഎസ്‌ രാജന്‍, ഗിരീഷ്‌ മാലിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *