അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സ്പുട്‌നിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

June 5, 2021 - 1:59 pm

ന്യൂഡല്‍ഹി: പൂനെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് റഷ്യയുടെ സ്പുട്‌നിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ ഡിസിജിഐയുടെ അനുമതി. മോസ്‌കോയിലെ ഗമേലിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയുമായി സഹകരിച്ച് വാക്സിന്‍ നിര്‍മ്മിക്കാനാണ് നിബന്ധനകളോടെ അനുമതി നല്‍കിയിരിക്കുന്നത്. സ്പുട്നിക് വാക്സിന്റെ നിര്‍മ്മാണവും വിലയിരുത്തലും നടത്താനുള്ള അനുമതിയാണ് ഡിസിജിഐ നല്‍കിയത്. നിര്‍മ്മാണം ആരംഭിക്കുന്നതിനായി സെല്‍ ബാങ്ക്, വൈറസ് സ്റ്റോക്ക് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഗമേലിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയുമായി ഒപ്പുവെച്ച കരാറിന്റെ പതിപ്പ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ഇത് ഇറക്കുമതി ചെയ്യുന്നതിനായി റിവ്യു കമ്മിറ്റി ഓഫ് ജെനറ്റിക് മാനിപ്പുലേഷന്റെ(ആര്‍സിജിഎം) അനുമതി സമര്‍പ്പിക്കുകയും വേണം. അതോടൊപ്പം കമ്പനിയ്ക്ക് വാക്സിന്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ആര്‍സിജിഎമ്മിന്റെ അനുമതിയും നല്‍കണം. വര്‍ഷാവസാനത്തോടെ 85 കോടി സ്ഫുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *