റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐഎസില്‍ ചേര്‍ന്ന മലയാളി ലിബിയയില്‍ കൊല്ലപ്പെട്ടതായി സൂചന

June 7, 2021 - 11:04 am

കോഴിക്കോട്‌. ; ഐഎസില്‍ ചേര്‍ന്ന മലയാളി ലിബിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. എഞ്ചിനീയറായ ഇയാള്‍ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ്‌ ഐഎസിന്റെ അവകാശവാദമെന്ന്‌ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. നിങ്ങളുടെ രക്തസാക്ഷികളെ അറിയൂ എന്ന പേരില്‍ ഐഎസ്‌ പുറത്തുവിട്ട പട്ടികയിലാണ്‌ ഇയാളെക്കുറിച്ചുളള പരാമര്‍ശമുളളത്‌. എന്നാല്‍ എപ്പോള്‍ എവിടെവച്ചാണ്‌ എന്ന വിവരമൊന്നും വ്യക്തമാക്കാതെയാണ്‌ റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുൂവില്‍ എഞ്ചിനീയറായിരുന്ന ഇയാള്‍ ഗള്‍ഫിലെത്തിയ ശേഷമാണ്‌ ഐഎസില്‍ ചേര്‍ന്നതെന്നാണ്‌ വിവരം. പിന്നീട്‌ ലിബിയയിലേക്ക്‌ പോയതാണെന്നും പറയപ്പെടുന്നു. ആഫ്രിക്കയില്‍ ചാവേര്‍ ബോംബായി കൊല്ലപ്പെടുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ്‌ ഇയാളെന്ന്‌ ഐഎസ്‌ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്‌. .മറ്റ്‌ വിവരങ്ങളൊന്നും പുരത്തുവന്നിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ ഇയാളെക്കുറിച്ചും ഇയാളുടെ സ്വദേശത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *