റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; പ്രാക്ടിക്കല്‍ ഇന്റേണൽ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് ജൂണ്‍ 28 വരെ സമയം അനുവദിച്ചു

June 7, 2021 - 3:49 pm

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കല്‍ ഇന്റേണൽ, പരീക്ഷകളുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് ജൂണ്‍ 28 വരെ സമയം അനുവദിച്ചു.

വിവിധ സര്‍വകലാശാലകളിലെ കോളജ് പ്രവേശനം കണക്കിലെടുത്ത് നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണ് സിബിഎസ്‌ഇ. ഇതിന്റെ ഭാഗമായാണ് 28നകം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് സിബിഎസ്‌ഇ നിര്‍ദേശം നല്‍കിയത്. ഇനിയും പൂര്‍ത്തിയാവാനുള്ള ഇന്റേണല്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും സിബിഎസ്‌ഇ അനുമതി നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. പകരം ഇതുവരെയുള്ള പ്രകടനം വിലയിരുത്തി മാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്റേണല്‍ പരീക്ഷ നടത്തേണ്ട വിഷയങ്ങളുടെ പട്ടിക സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്റേണല്‍ അസസ്‌മെന്റിന് തിയറിക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും പരമാവധി നല്‍കാവുന്ന മാര്‍ക്ക് സംബന്ധിച്ചും സിബിഎസ്‌ഇ രൂപം നല്‍കിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ഇന്റേണല്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ അനുമതി നല്‍കിയതായി സിബിഎസ്‌ഇയുടെ സര്‍ക്കുലറില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *