റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം

June 8, 2021 - 12:40 pm

ഐസ്വാള്‍: പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം സര്‍ക്കാര്‍.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശന ഫീസില്‍ ഈ ഇളവ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ലാല്‍ചന്ദമ റാല്‍ട്ടെ തിങ്കളാഴ്ച അറിയിച്ചു.കൊവിഡ് മൂലം മാതാപിതാക്കളും വിദ്യാര്‍ത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് റാല്‍ട്ടെ പറഞ്ഞു.സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, അഡ്‌ഹോയ്ഡ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ലംപ്‌സം എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, കമ്മി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയില്‍ പ്രവേശനം തേടുന്നവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *