റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധന വില വര്‍ദ്ധനക്കെതിരെ വ്യത്യസ്ഥ പ്രതിഷേധവുമായി എഐവൈഎഫ്‌

June 8, 2021 - 6:14 pm

കട്ടപ്പന: ഇന്ധന വില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രഷേധ സമരത്തിന്റെ ഭാഗമായി എഐവൈഎഫ്‌ കട്ടപ്പന മണ്ഡലം കമ്മറ്റി പെട്രോള്‍ ബങ്കുകള്‍ക്കുമുമ്പില്‍ പ്രതിഷേധിച്ചു. വില വര്‍ദ്ധനമൂലം പെട്രോള്‍ അടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന യുവാവിനെ ട്രോളിയില്‍ തളളിക്കൊണ്ടുപോകുന്ന സ്‌കിറ്റ്‌ അവതരിപ്പിച്ചായിരുന്ന പ്രതിഷേധം.

കട്ടപ്പനയില്‍ നടന്ന പ്രതിഷേധസമരം എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി അഡ്വ. വിഎസ്‌ അഭിലാഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എഐവൈഎഫ്‌ പ്രവര്‍ത്തകരായ ചരണ്‍ ജോണ്‍, അരുണ്‍ റെജി, ബിബിന്‍, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *