റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിഷേധം ഫലം കണ്ടില്ല: ജമ്മുവില്‍ 2 മുതല്‍ 6 മണിക്കൂര്‍ വരെ പവര്‍കട്ട്

June 12, 2021 - 11:33 am

ശ്രീനഗര്‍: വേനല്‍ ശക്തിയാര്‍ജിച്ച ജമ്മുവില്‍ 2 മുതല്‍ 6 മണിക്കൂര്‍ വരെ പവര്‍കട്ട് നടപ്പാക്കാന്‍ വൈദ്യുതി വകുപ്പ്. ജൂണ്‍ 11 മുതല്‍ 30 വരെയാണ് ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. വേനല്‍ക്കാലത്ത് ജമ്മു മേഖലയില്‍ ഇത്തരമൊരു വലിയ വൈദ്യുത കട്ടിന് ഉത്തരവിട്ടത് ഇതാദ്യമാണ്. ചൂടുള്ള കാലാവസ്ഥയും ഗ്രിഡ് സ്റ്റേഷന്‍ തലത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അമിതമായി ലോഡുചെയ്യുന്നതും കാരണമാണ് നിയന്ത്രണം നടപ്പാക്കുന്നതെന്നാണ് വൈദ്യുതി വികസന വകുപ്പ് (പിഡിഡി) പറയുന്നത്.”വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനുപകരം അധികൃതര്‍ അത് വെട്ടിക്കുറക്കുകയാണെന്നാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണത്തെ വിമര്‍ശിച്ച ഒരു വീട്ടമ്മ ഇതിനോട് പ്രതികരിച്ചത്. ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നൂറുകോടി കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ വൈദ്യുത മേഖലയിലെ പ്രതിസന്ധി തുടരുകയാണെന്നും അവര്‍ പറഞ്ഞു. അതേസമയം, നാട്ടുകാര്‍ വൈദ്യുതി മോഷ്ടിക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് വൈദ്യുതി ബോര്‍ഡ് എന്‍ജിനീയറുടെ ആരോപണം. നിയന്ത്രണത്തിനെതിരേ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.വിഷയത്തില്‍ അധികാരികളെ വിമര്‍ശിക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകരും അനുയായികളും വരെയുണ്ട്.മുന്‍പ് ജഗ്മോഹന്‍ ജമ്മു കശ്മീരിലെ ഗവര്‍ണറായിരുന്നപ്പോഴും സംസ്ഥാനം കേന്ദ്ര ഭരണത്തിന്‍ കീഴിലായിരുന്നപ്പോഴും ഒരു മിനിറ്റ് പോലും വൈദ്യുതി വിതരണം തടസ്സപ്പെട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ഗവര്‍ണര്‍ എന്‍എന്‍ വോഹ്റയും തന്റെ നീണ്ട കാലയളവിലെ ഊര്‍ജ്ജ മേഖല ഫലപ്രദമായി കൈകാര്യം ചെയ്തിരുന്നെന്നും അവര്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *