റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുട്ടിൽ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും

June 12, 2021 - 12:56 pm

തിരുവനന്തപുരം: മുട്ടിൽ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് 12/06/21 ശനിയാഴ്ച ഉത്തരവ് ഇറക്കിയത്. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും.

റവന്യൂ വകുപ്പ് ഉത്തരവ് മറയാക്കി വ്യാപകമായി മരം കൊള്ള നടന്നുവെന്ന പോലീസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും ഇവരുടെ അന്വേഷണം. വയനാട് മുട്ടിൽ പ്രദേശം ഉടൻ തന്നെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് സൂചന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *