റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ലോക്ഡൗൺ – വൈവിധ്യ പ്രവർത്തനവുമായി നാദാപുരം പഞ്ചായത്ത്

June 12, 2021 - 7:48 pm

കോഴിക്കോട്: കോവിഡിലും ലോക് ഡൗണിലും വലയുന്ന ജനങ്ങളെ സഹായിക്കാൻ സന്നദ്ധമായി വൈവിധ്യ പ്രവർത്തനവുമായി നാദാപുരം ഗ്രാമ  പഞ്ചായത്ത്. അശരണരും കിടപ്പു രോഗികളുമായവർക്ക് വീടുകളിൽ മരുന്നും പരിചരണങ്ങളും നൽകുന്ന മൊബേൽ മെഡിക്കൽ യൂണിറ്റ് ഏർപ്പെടുത്തിയും വിപുലമായ കോവിഡ് കെയർ സെന്റർ ഒരുക്കിയും ആവശ്യക്കാർക്ക് ജനകീയ ഹോട്ടലൊരുക്കി ഭക്ഷണമെത്തിച്ചും ആളുകളുടെ ആശങ്കയകറ്റാൻ ടെലി കൗൺസിലിംങ്ങ് നല്കിയും ഭരണ സമിതിയും ജീവനക്കാരും ജനങ്ങൾക്ക് ഒപ്പം നിൽക്കുകയാണ്. പ്രവാസികൾ കുടുതലുള്ള നാദാപുരത്ത് ലോക് ഡൗൺ കാലത്ത് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായവർക്ക് വാതിൽപടി സേവനം എന്ന നിലയിൽ വീടുകളിൽ പോയി വിവാഹം രജിസ്റ്റർ ചെയ്തു നല്കുന്ന വ്യത്യസ്തമായ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാൽ അസി.സെക്രട്ടറി ടി.പ്രേമാനന്ദൻ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു എന്നിവരാണ്  നേതൃത്വം നല്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *