റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിന്‌ മുകളില്‍ നിന്ന്‌ വീണ്‌ മുന്‍ പഞ്ചായത്ത്‌ മെമ്പര്‍ മരിച്ചു

June 13, 2021 - 10:51 am

അടിമാലി : വീടിന്‌ മുകളില്‍ നിന്ന്‌ വീണ്‌ മുന്‍ പഞ്ചായത്ത്‌ മെമ്പര്‍ മരിച്ചു. ഇടുക്കി പൊന്‍മുടി നാടുകാണിപ്പാറ വെളളരിങ്ങാട്ട്‌ സികെ തോമസ്‌ (61) ആണ്‌ മരിച്ചത്‌. മഴയെ തുടര്‍ന്ന്‌ ചോര്‍ച്ച മാറ്റുന്നതിനായി വീടിന്‌ മുകളില്‍ കയറിയതായിരുന്നു അദ്ദേഹം. അപകടത്തെ തുടര്‍ന്ന്‌ ബന്ധുക്കളും സമീപ വാസികളും ചേര്‍ന്ന്‌ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിപിഎം കൊന്നത്തടി ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി ,ഏരിയാ കമ്മറ്റി അംഗം,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കൊന്നത്തടി ഗ്രാമ പഞ്ചായത്തിന്റെ മുന്‍ മെമ്പറായിരുന്നു. .ഭാര്യ :ആലീസ്‌, മക്കള്‍: അമ്പിളി,ജിന്‍സ്‌,റ്റിന്റു . മരുക്കള്‍; ജോണ്‍സണ്‍, ശ്രുതി,റ്റിനു, സംസ്‌കാരം പിന്നീട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *