റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടൻ ഉണ്ടായേക്കും; നരേന്ദ്ര മോദി വിവിധ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകൾ പൂർത്തിയാക്കി

June 15, 2021 - 11:54 am

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി 14/06/21 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ഒരാഴ്ചയായി കേന്ദ്രമന്ത്രിമാരുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയാണ് മോദി. രണ്ട് വർഷമായി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായാണ് മോദിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് സൂചന.

കേന്ദ്രമന്ത്രിമാരും കേന്ദ്ര സഹമന്ത്രിമാരും വിവിധ ഗ്രൂപ്പുകളായാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്.

തിങ്കളാഴ്ചത്തെ യോഗം ഈ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമാണെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിലാണ് യോഗങ്ങൾ നടന്നത്.

കഴിഞ്ഞയാഴ്ച മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ പി നദ്ദ കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, ജിതേന്ദർ സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മന്ത്രിസഭാ വിപുലീകരണത്തിനും പുനസംഘടനയ്ക്കും മുമ്പുള്ള കൂടിക്കാഴ്ചകളാണിതെന്നാണ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചില ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *