റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാമാരിക്കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ആശ്വാസവും സാന്ത്വനവുമായി: മോദി

June 16, 2021 - 11:49 pm

ന്യൂഡല്‍ഹി: മഹാമാരിക്കാലത്ത് ചെറുത്തുനില്‍പ്പിനും ആശയവിനിമയത്തിനും സാന്ത്വനത്തിനുമെല്ലാം ഡിജിറ്റല്‍ സാങ്കേതിക വിദ്യ നമ്മെ സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്പിലെ ഏറ്റവും വലിയ ഡിജിറ്റല്‍-സ്റ്റാര്‍ട്ട് അപ് പരിപാടികളില്‍ ഒന്നായ വിവാ ടെക് 2021ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയുടെ ബയോ മെട്രിക് ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ പാവപ്പെട്ടവര്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നല്‍കാന്‍ സഹായിച്ചു. 800 ദശലക്ഷംപേര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാനും നിരവധി വീടുകള്‍ക്ക് പാചക-ഇന്ധന സഹായം നല്‍കാനും ഇന്ന് കഴിയും. വിദ്യാര്‍ത്ഥികള്‍ക്കു സഹായമേകുന്ന സ്വയം, ദിക്ഷ എന്നി രണ്ട് പൊതു ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതികളും രാജ്യത്തുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കോവിഡ് – കോവിഡ് ഇതര പ്രതിസന്ധികള്‍ പരിഹരിക്കാനായി ഡോക്ടര്‍മാര്‍ ടെലി മെഡിസിന്‍ സാധ്യതകള്‍ വലിയതോതില്‍ ഉപയോഗിപ്പെടുത്തി. രണ്ട് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു, കൂടുതല്‍ എണ്ണം വികസന-പരീക്ഷണ ഘട്ടങ്ങളിലാണ്. തദ്ദേശീയ ഐടി പ്ലാറ്റ്‌ഫോമായ ആരോഗ്യ-സേതു ഫലപ്രദമായ സമ്പര്‍ക്കം തിരിച്ചറിയല്‍ പ്രാപ്തമാക്കിയതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതിരോധ മരുന്ന് ഉറപ്പാക്കാന്‍ കോവിന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇതിനകം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, ഒന്നര ലക്ഷത്തോളം ഗ്രാമസമിതികളെ ബന്ധിപ്പിക്കുന്ന 5,23,000 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല, രാജ്യത്തൊട്ടാകെ പൊതു വൈ-ഫൈ ശൃംഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *