റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി രമേശ്‌ ചെന്നിത്തല

June 17, 2021 - 10:54 am

തിരുവനന്തപുരം ; കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ്‌ തന്നെയെന്ന്‌ രമേശ്‌ ചെന്നിത്തല. തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെ ഉണ്ടായിട്ടില്ലെന്ന്‌ പറഞ്ഞ ചെന്നിത്തല സുധാകരനെതിരെ ഇതേ ആരോപണം വന്നപ്പോള്‍ താന്‍ പ്രതീകരിച്ചുവെന്നും, അതായിരിക്കണം കോണ്ഡഗ്രസുകാരുടെ വികാരമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാ ഭവനില്‍ കെ.സുദാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയയായിരുന്നു അദ്ദേഹം.

ഓര്‍മ വെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന ഞാന്‍ ബിജെപിക്കാരനാണെന്ന്‌ പറഞ്ഞപ്പോള്‍ പല സ്‌നേഹിതന്മാരും അതിനൊനൊപ്പം ചേര്‍ന്ന്‌ പോസ്‌റ്റിട്ടുവെന്നും, എനിക്കെതിരെ ആരോപണം വന്നപ്പോള്‍ പാട്ടിയില്‍ ആരും പ്രതീകരിക്കാതിരുന്നതിന്റെ വേതന മനസിലാക്കിയതാണെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുപക്ഷത്തിന്‌ കോവിഡ്‌ മഹാമാരി നല്‍കിയ സംഭാവനയാണ്‌ തുടര്‍ഭരണം. കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ്‌ ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നുവെന്നും പറഞ്ഞു. ഇടത്‌ സര്‍ക്കാരിന്റെ അഴിമതി കഥകള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല പിണറായി വിജയനും കാനം രാജേന്ദ്ര അറിയാതെ വനം കൊളള നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *