റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: പുനർജനി പദ്ധതി: ജില്ലാ ആയൂർവ്വേദ ആശുപത്രിയിൽ ആരംഭിച്ച ഐ.പി വിഭാഗം ഉദ്ഘാടനം ചെയ്തു

June 17, 2021 - 3:33 pm

പാലക്കാട്: ആയുർവേദ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് രോഗമുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുക്കിയ ഐ.പി വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.  ജില്ലയില്‍ പാലക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രി, തരൂര്‍, തെങ്കര, ഒറ്റപ്പാലം ആശുപത്രികളിലാണ് പുനര്‍ജനി പദ്ധതി മുഖേന കിടത്തി ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്.  പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് അറിയിച്ചു. ക്ഷീണം, കിതപ്പ്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ഭയം, ആശങ്ക, എന്നീ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കാണ്  ഐ.പി വിഭാഗം ആരംഭിച്ചത്.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷിബു,  മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീതാറാണി, ഡോ.ഷാബു എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *