റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ജലജീവന്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണം : മന്ത്രി കെ.രാജന്‍

June 17, 2021 - 2:44 pm

തൃശ്ശൂർ: ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരള ജല അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ പൂര്‍ത്തികരണത്തിന് വേണ്ട സഹായങ്ങള്‍ നല്‍ക്കാമെന്നും മന്ത്രി പറഞ്ഞു. മാടക്കത്തറ, നടത്തറ, പുത്തൂര്‍, പാണഞ്ചേരി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *